Entry Restricted to Kottappara Hill

 സഞ്ചാരികളുടെ സ്വർഗ്ഗമാണിവിടം  യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്. ഉണ രുമ്പോൾ, ഉണർന്നാടുമ്പോൾ ഭംഗിയേറുന്ന പ്രകൃതിയായി കോട്ടപ്പാറ സഞ്ചാരികൾക്ക് വിസ്‌മയമായി.കുന്നിൽചെരുവിൽ വിരുന്നൊരുക്കി വീർപ്പുമുട്ടിച്ച മഞ്ഞിന്റെ മായാലോകം.  

എങ്കിൽ നിങ്ങൾ എല്ലാരേയും ഏറെ വിഷമത്തിലാകുന്ന ഒരു വിഷയമാണ് നിങ്ങളോടു പങ്കുവെക്കാനുള്ളത്. ബഹുമാനപെട്ട കേരള വനവകുപ്പ് കോട്ടപ്പാറയിലെ പാറയുടെ മുകൾഭാഗത്തേക്കുള്ള പ്രേവേശനം സർക്കാർ വനഭൂമിയും അപകട മേഖേലയും ആയതുകൊണ്ട് നിരോധിച്ചിരിക്കുന്നു. പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ ദിവസംതോറും കൂടുതൽ സഞ്ചാരികളാണ് ഇവിടെ എത്തി ചേരുന്നത്.  ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ ടൂറിസം ഡിപ്പാർട്മെന്റ് വീണ്ടും നമ്മുക്ക് അവസരം തരും എന്ന വിശ്വാസത്തോടെ✋

Comments